നാട്ടിലെ ലഹരി ഉപയോഗം കൂടുകയും അതിന്റെ പിടിയിൽപെട്ട് അക്രമ സംഭവങ്ങൾ വർധിക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ അധികരിക്കുമ്പോള്‍ പ്രവാസി രക്ഷിതാക്കളില്‍ ആശങ്ക വര്‍ധിക്കുന്നു. നാടും വീടും വിട്ട് കുടുംബാംഗങ്ങള്‍ നാട്ടിലും രക്ഷിതാക്കള്‍ പ്രവാസലോകത്തും കഴിയുന്ന രക്ഷിതാക്കള്‍ക്കാണ് ആധിയേറെ.പുതിയ തലമുറ അപകടകരമായ വഴികളിലേക്ക് വഴുതി വീഴുമോ എന്ന ഭയം അവരുടെ മനസ്സിൽ തീ കനല് കോരിയിടുന്നു.
രാത്രിയിലും നേരം പുലരും വരെയും പ്രായപൂർത്തിയാകാത്ത മക്കൾ ടറഫുകളില് ഫുട്ബാൾ കളിക്കുന്നതും തട്ടുകടകളിൽ ഭക്ഷണം തേടിപ്പോകുന്നതും കണ്ടാൽ ഇതൊരു പ്രശ്നമായി കാണാതിരിക്കാൻ കഴിയില്ല. ആ നേരങ്ങളിലും സന്ദര്‍ഭങ്ങളിലുമാണ് കുട്ടികളെ വലവീശാന്‍ മയക്കുമരുന്ന് മാഫിയകള്‍ തക്കം പാർത്ത് കഴിയുന്നത്. രാവേറെ ചെല്ലും വരെയുള്ള ടര്‍ഫ് സംസ്കാര പ്രവണതകള്‍ കൗമാരക്കാരില്‍ ഒരു ഹരമാണിപ്പോള്‍. ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് ചെന്നായയെ പോലെ നമ്മുടെ മക്കളെ ലഹരിയുടെ ലോകത്തേക്ക് വലവീശി പിടിക്കാൻ കാത്തു നിൽക്കുന്ന പലരുടെയും കെണികളിൽ അകപ്പെടുന്നത്.
കുട്ടികൾ ഇത്തരം സാഹചര്യങ്ങളിൽ എളുപ്പത്തിൽ തെറ്റായ വഴികളിലേക്ക് പോവാൻ സാധ്യതയുള്ളതിനാൽ ഇതിനെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് രാത്രി സമയത്ത് ടർഫിൽ പ്രവേശനം നിയന്ത്രിക്കുന്നതിനു ജില്ലതലത്തിൽ നടപടികൾ സ്വീകരിക്കണമെന്നും ലഹരി ഉപയോഗത്തിനെതിരെ ശക്തമായ കർശനനിയന്ത്രണം ഏർപ്പെടുത്തണമെന്നും പ്രവാസി രക്ഷിതാക്കൾ ആവശ്യപ്പെടുന്നു. യുവാക്കൾ സുരക്ഷിതമായ പരിസരത്തിൽ വളരുന്നതിനും സമൂഹത്തിൽ സംവേദനാത്മകമായ മാറ്റങ്ങൾ വരുത്തുന്നതിനും ബന്ധപ്പെട്ട അധികാരികൾ കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.