ഷിനാസിൽ റെയ്ഡിൽ പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരം
ഷിനാസ്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ നടന്ന റെയ്ഡിനിടെ വൻതോതിൽ ലഹരിമരുന്ന് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വടക്കൻ ബാത്തിന പൊലീസ് കമാൻഡ് നടത്തിയ ഓപറേഷനിലാണ് ഷിനാസ് വിലായത്തിൽ ഏഷ്യൻ പൗരനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈവശം വൻതോതിൽ ക്രിസ്റ്റൽ മെത്ത് കണ്ടെത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
രാജ്യത്തിനകത്ത് ലഹരിമരുന്ന് ഉപയോഗിക്കാനും വിതരണം ചെയ്യാനും ലക്ഷ്യമിട്ടാണ് ഇയാൾ ഇത് കൈവശം വെച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. പ്രതിക്കെതിരെ തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.