കനത്ത മഴക്കിടെ വാഹനാഭ്യാസം; ഒമാനിലെ ദാഹിറയിൽ ഒരാൾ പിടിയിൽ

മസ്കത്ത്: ദാഹിറ ഗവർണറേറ്റിൽ കനത്ത മഴക്കിടെ അശ്രദ്ധമായി വാഹനമോടിച്ച സംഭവത്തിൽ സ്വദേശി പൗരനെ റോയൽ ഒമാൻപൊലീസ് അറസ്റ്റ് ചെയ്തു.പൊതുജന സുരക്ഷയെ ബാധിക്കുന്ന തരത്തിലായിരുന്നു ഇദ്ദേഹത്തന്റെ ഡ്രൈവിങ്. അഭ്യാസപ്രകടനം നടത്തുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുടയും വിളക്കുകാലിൽ ഇടിച്ച് മറിയുകയുമായിരുന്നു. ഉടൻ തന്നെ ഡ്രൈവർ അപകടസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.അറസ്റ്റിലായ വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Tags:    
News Summary - Driving practice during heavy rain; One arrested in Dahira, Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.