ഡ്രൈവ്​ ത്രൂ കോവിഡ്​ പരിശോധന സംവിധാനം സൗകര്യപ്രദമാകുന്നു

മസ്​കത്ത്​: വിമാനത്താവളത്തിൽ ഒരുക്കിയ ഡ്രൈവ്​ ത്രൂ കോവിഡ്​ പരിശോധന സംവിധാനം സൗകര്യപ്രദമാകുന്നു. വിമാനത്താവളങ്ങളുടെ പാർക്കിങ്​ കേന്ദ്രത്തിലാണ്​ ഡ്രൈവ്​ ത്രൂ പരിശോധന ബൂത്തുകൾ ഒരുക്കിയത്​. ആശുപത്രികളിലും ക്ലിനിക്കുകളിലും പോയി ക്യൂ നിൽക്കാതെ സ്വന്തം വാഹനങ്ങളിലിരുന്ന്​ ഇവിടെ കോവിഡ്​ പരിശോധനക്ക്​ സാമ്പിളുകൾ നൽകാൻ സാധിക്കും.

https://covid19.moh.gov.om/#/ob-drivethru എന്ന വെബ്​സൈറ്റ്​ വഴി മുൻകൂർ ബുക്ക്​ ചെയ്​ത ശേഷമാണ്​ പരിശോധനക്കായി എത്തേണ്ടത്​. 19 റിയാലാണ്​ പരിശോധനക്ക്​ നിരക്ക്​. പരിശോധനഫലം 24 മണിക്കൂറിനുള്ളിൽ എസ്​.എം.എസ്​/ ഇ-​െമയിൽ ആയി ലഭിക്കുകയും ചെയ്യും. മസ്​കത്ത്​ വിമാനത്താവളത്തിൽ പി5 പാർക്കിങ്ങിലാണ്​ പരിശോധന ബൂത്ത്​.

സലാലയിലും സമാന സംവിധാനമുണ്ട്​. ഒമാനിൽ വന്നിറങ്ങിയ യാത്രക്കാർക്ക്​ ആരോഗ്യ മന്ത്രാലയത്തി​െൻറ അംഗീകാരമുള്ള പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ്​ മസ്​കത്തിലെ ഡ്രൈവ്​ ഇൻ ബൂത്തിൽ എത്തിയാൽ ലഭിക്കും. അഞ്ചു​ റിയാലാണ്​ ഇതിനായി നൽകേണ്ടത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.