മസ്കത്ത്: കുട്ടികളിൽ വിജ്ഞാനത്തോടൊപ്പം സർഗാത്മകതയും വളർത്തിയെടുക്കാൻ ‘മഴവില്ല് ബാല ചിത്രരചന 2023’ മത്സരം ബാഹർ പാർക്കിൽ നടത്തി. അവിൻ അസർ പ്രാർഥന നടത്തി. സൽമ നജീബ് അധ്യക്ഷത വഹിച്ചു. അജിത വിനോദ്, ഷഹല നസീം എന്നിവർ സംസാരിച്ചു.
കിഡ്സ് വിഭാഗത്തിൽ അഭിരാം, ഇഹാൻ, ഹംദാൻ ഫസൽ, സബ് ജൂനിയർ വിഭാഗത്തിൽ നാഫിയ മറിയം, ഇസാൻ, ജൂനിയർ വിഭാഗത്തിൽ അലോന മറിയം, അനുഗ്രഹ, ആഹിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. നൂറോളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.
തുർക്കിയയിലെയും സിറിയയിലെയും ദുരിതമനുഭവിക്കുന്നവർക്ക് കുട്ടികൾ സംഭാവനയായി നൽകിയ 68 റിയാൽ കോഓഡിനേറ്റർ റിസ്വാന അൽത്താഫ് സൽമ നജീബിന് കൈമാറി. അനുഗ്രഹയും ഹൻസിനും പരിപാടിയുടെ അവതാരകരായി. സാറ ശദാബ് സ്വാഗതവും നബ നന്ദിയും പറഞ്ഞു. നിഷ, ഷംന, ഷൈമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.