മസ്കത്ത്: റമദാൻ കാലയളവിൽ സാധാരണ കണ്ടുവരാറുള്ള ക്ഷാമം പരിഹരിക്കാൻ എല്ലാവരും രക്തംദാനം ചെയ്യണമെന്ന് ബ്ലഡ് ബാങ്ക് സർവിസ് ആഹ്വാനം ചെയ്തു. രക്തദാനങ്ങൾ കുറവായ റമദാനിൽ ആവശ്യത്തിനുള്ള രക്തം ഉറപ്പാക്കുന്നുണ്ടെന്ന് ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്ക് പറഞ്ഞു.വർധിച്ചുവരുന്ന ഈ ആവശ്യം നിറവേറ്റുന്നതിനായി, സീബ്, ബൗഷർ, മത്ര, ആമിറാത്ത് എന്നിവിടങ്ങളിലെ വളന്റിയർ ഗ്രൂപ്പുകൾ, പള്ളി കമ്മിറ്റികൾ, പബ്ലിക് കൗൺസിലുകൾ എന്നിവ പ്രാദേശിക രക്തദാന പരിപാടികൾ സംഘടിപ്പിക്കാൻ സഹായിക്കുന്നതിന് മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നുണ്ട്.
രാത്രി എട്ട് മണി മുതൽ രാത്രി 11.30വരെയാണ് ഈ കാമ്പയിനുകൾ നടക്കുക. ഇഫ്താറിന് ശേഷം ദാതാക്കൾക്ക് പങ്കെടുക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് ഈ സമയം തെരഞ്ഞെടുത്തിരിക്കുന്നത്. രക്തദാനം കൂടുതൽ സൗകര്യപ്രദമാക്കുകയും റമദാനിൽ കഴിയുന്നത്ര ദാതാക്കളിലേക്ക് എത്തിച്ചേരുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് രക്തബാങ്ക് സേവന വകുപ്പിന്റെ (ഡി.ബി.ബി.എസ്) വക്താവ് പറഞ്ഞു.
രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് 24591255/24594255 എന്ന നമ്പറിൽ വിളിക്കുകയോ 94555648 എന്ന വാട്സ്ആപ് നമ്പർ വഴി രജിസ്റ്റർ ചെയ്യുകയും ആവാം.മുൻകൂട്ടി ബുക്ക് ചെയ്യാതെയും രക്തം ദാനം ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.