മസ്കത്ത്: റദാൻ അടക്കമുള്ള വിവിധ സമയങ്ങളിൽ വൈദ്യൂതി വിച്ഛേദിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് അതോറിറ്റി ഫോർ പബ്ലിക് സർവിസസ് റെഗുലേറ്ററി (എ.പി.എസ്.ആർ) ചെയർമാൻ ഡോ. മൻസൂർ താലിബ് അൽ ഹിനായ് പറഞ്ഞു. അതോറിറ്റിയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളും ഈ വർഷത്തെ പദ്ധതികളും മാധ്യമ പ്രവർത്തകർക്ക് മുന്നിൽ വിശദീകരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. ആഴ്ചയിലെ അവസാന പ്രവൃത്തി ദിവസം, ആഴ്ചയിലെ അവധി ദിവസങ്ങൾ, വൈകുന്നേരം അഞ്ചിനും രാവിലെ ഏഴിനും ഇടയിൽ, പൊതുവിദ്യാഭ്യാസ ഡിപ്ലോമ പരീക്ഷാ കാലയളവ് എന്നിവയാണ് വൈദ്യുതി വിച്ഛേദിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അൽ ഹിനായ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.