മസ്കത്ത്: ദിശ മലർവാടി ബാഹർ പാർക്കിൽ ‘ഒരുമിക്കാം ഒത്തുകളിക്കാം’ എന്നപേരിൽ ബാലോത്സവം സംഘടിപ്പിച്ചു. ബാലോത്സവവും മീഡിയവൺ ലിറ്റിൽ സ്കോളർ ലോഞ്ചിങ്ങും സാമൂഹിഷ പ്രവർത്തക രേഖ പ്രേം ഉദ്ഘാടനം നിർവഹിച്ചു.
അസീൻ, ആയിഷ എന്നിവരുടെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ ദിശ വനിത ഫോറം പ്രസിഡന്റ് സൽമ നജീബ് അധ്യക്ഷതവഹിച്ചു. നിഷ പ്രഭാകർ സംസാരിച്ചു. കളിക്കാനും രസിക്കാനുമായി 130ഓളം കുട്ടികളാണ് പങ്കെടുത്തത്.
കിഡ്സ്, സബ് ജൂനിയർസ്, ജൂനിയർ എന്നീ വിഭാഗങ്ങളായി തിരിച്ചായിരുന്നു മത്സരങ്ങൾ. ബാലൻസിങ് ബോൾസ്, ഫ്രോഗ് ജംപ് വിത്ത് കലക്റ്റിങ് സ്റ്റോൺസ്, കപ്പ് ഗെയിം, കുപ്പിക്കു വളയിടൽ, വെള്ളം നിറക്കൽ, ഷൂട്ടൗട്ട്, പസിൽ ഗെയിം, സ്ട്രോ ഗെയിം, ബാസ്കറ്റ് ബാൾ എന്നിങ്ങനെ പതിനെട്ടോളം മത്സരങ്ങൾ നടന്നു.
കിഡ്സ് വിഭാഗത്തിൽ റായിഖ്, ഇഷാൻവി, നിർമാല്യ എന്നിവരും സബ് ജൂനിയർ വിഭാഗത്തിൽ മുസമ്മില്‍, റീം ഖാലിദ്, സദ എന്നിവരും ജൂനിയർ വിഭാഗത്തിൽ റിഹാൻ മുഹമ്മദ്, നബ ഫാത്തിമ, ഫത്താഹ്, ആയിഷ അർഷദ് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. വിജയികൾക്ക് ദിശ ഫോറം പ്രസിഡന്റ് ഫസൽ കതിരൂര്‍, സൽമ നജീബ് ,ആയിഷ മൊയ്ദു ,ബഷീർ സാഹിബ്, നിഷ പ്രഭാകർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ആഗോള മലയാള വിദ്യാർഥികൾക്കായി മീഡിയവൺ ലിറ്റിൽ സ്കോളർ 2023 വിജ്ഞാനോത്സവത്തെ കുറിച്ചും വേദിയിൽ വിശദീകരിച്ചു. നിഷ ഷാനവാസ് സ്വാഗതവും ദിശ മലർവാടി കോഓഡിനേറ്റർ റിസ്വാന അൽത്താഫ് നന്ദിയും പറഞ്ഞു. ഹൻസിന് അവതരണം നിർവഹിച്ചു . സംഘാടകരായ ലുബ്ന, അസ്നി,ഷൈമ, ശാദു, ഷംന, ബേനസീർ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.