അൽ സലാമ പോളി ക്ലിനിക്കും കെ.എം.സി.സി മൊബേലയും സംയുക്തമായി സംഘടിപ്പിച്ച പ്രമേഹ രോഗ ബോധവത്കരണ ക്ലാസിൽ ഡോ. റഷീദ് അലി സംസാരിക്കുന്നു
മസ്കത്ത്: ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് അൽ സലാമ പോളി ക്ലിനിക്കും കെ.എം.സി.സി മൊബേലയും സംയുക്തമായി പ്രമേഹ രോഗ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
അൽ സലാമയിലെ ഇന്റേണൽ മെഡിസിൻ വിഭാഗം മേധാവി ഡോ. റഷീദ് അലി ക്ലാസെടുത്തു. പ്രമേഹരോഗം നേരത്തെ കണ്ടെത്തൽ, ആരോഗ്യകരമായ ഭക്ഷണം, പതിവുവ്യായാമം, പതിവുപരിശോധനകൾ എന്നിവക്ക് എത്രത്തോളം പ്രാധാന്യമണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. അൽ സലാമ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. സിദ്ദീഖ് ടി.ടി, കെ.എം.സി.സി പ്രതിനിധികളായ എം. യാക്കൂബ് തിരൂർ, സഫീർ കോട്ടക്കൽ, അറഫാത്ത് എസ്.വി, കെ.എം.സി.സി കെയർ വിങ് പ്രതിനിധികൾ തുടങ്ങിയവർ ഉൾപ്പടെ നിരവധിപേർ സംബന്ധിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യമായി ഹെൽത്ത്ചെക്കപ്പ് കൂപ്പൺ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.