മസ്കത്ത്: ഹിജ്റ വർഷം 1447-ലെ ദുൽഹിജ്ജ മാസത്തിന്റെ പിറവി മേയ് 17ന് വൈകുന്നേരം നിരീക്ഷിക്കാൻ ഒമാൻ ഔഖാഫ്-മതകാര്യ മന്ത്രാലയം സ്വദേശികളോടും പ്രവാസികളോടും ആവശ്യപ്പെട്ടു. മാസപ്പിറവി ദർശിക്കുന്നവർ ആ വിവരം അതത് ഗവർണറേറ്റുകളിലെ ഗവർണർമാരുടെ (വാലി) ഓഫിസുകളിലോ ജഡ്ജിമാരെയോ അറിയിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. മാസപ്പിറവി സംബന്ധിച്ച നിരീക്ഷണം 24644070, 24644037, 24644015, 24644004 നമ്പറുകളിൽ അറിയിക്കാം.
അതേസമയം, ഒമാനിലെ ബലിപെരുന്നാൾ പ്രമാണിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ വൈകാതെ തൊഴിൽ മന്ത്രാലയം പ്രഖ്യാപിക്കും. പ്രാഥമിക സൂചനകൾ പ്രകാരം ഇത്തവണ ആറ് ദിവസം വരെ നീളുന്ന വലിയ പെരുന്നാൾ അവധി ലഭിച്ചേക്കും. മെയ് 26 മുതൽ ആരംഭിച്ച് മെയ് 31 വരെ അവധി ലഭിക്കാനാണ് സാധ്യത. ദുൽഹിജ്ജ മാസപ്പിറവി ദർശിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും അവധി ദിനങ്ങൾ സംബന്ധിച്ച അന്തിമ സ്ഥിരീകരണം ഉണ്ടാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.