മസ്കത്ത്: ദോഫാറിലെത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ മികച്ച അനുഭവങ്ങൾ നൽകുന്നതിനായി ദോഫാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സൗജന്യ വൈ-ഫൈ സംവിധാനം ഒരുക്കും. ഗവർണറേറ്റിൽ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും സ്മാർട്ട് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവാസ്റും ദോഫാർ മുനിസിപ്പാലിറ്റിയും ധാരണപത്രത്തിൽ ഒപ്പുവെച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സൗജന്യ വൈ-ഫൈ നൽകുന്നതും മുനിസിപ്പൽ കെട്ടിടങ്ങളെ ഉയർന്ന കാര്യക്ഷമതയുള്ള നെറ്റ്വർക്കുകളുമായി ബന്ധിപ്പിക്കുന്നതും കരാറിൽ ഉൾപ്പെടുന്നു. ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹമ്മദ് അൽ-ഗസാനിയും അവാസ്ർ സി.ഇ.ഒ എൻജിനീയർ അദ്നാൻ അൽ-അലാവിയുമാണ് കരാറിൽ ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.