ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​​പ്പെ​ട്ടി​രി​ക്കു​ന്ന സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ ജീ​വ​ന​ക്കാ​ർ 

കർമനിരതരായി സി.ഡി.എ, ആർ.ഒ.പി

മസ്കത്ത്: കോരിച്ചൊരിയുന്ന മഴയിൽ രക്ഷാപ്രവർത്തനങ്ങളിൽ കർമനിരതരായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ), റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) ജീവനക്കാർ. രാജ്യത്ത് അസ്ഥിരകാലാവസ്ഥ ആരംഭിച്ചത് മുതൽ വിശ്രമമില്ലാത്ത സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് ഇരു വിഭാഗങ്ങളിലെയും ജീവനക്കാർ. ഇന്ത്യയിൽ രൂപപ്പെട്ട ന്യൂനമർദത്തിന്‍റെ ഫലമായി കഴിഞ്ഞ ഒരാഴ്ചയിലധികമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴയാണ് ചൊരിഞ്ഞുകൊണ്ടിരിക്കുന്നത്.

ഇതേ തുടർന്ന് രൂപപ്പെട്ട വാദികളിൽ കുടുങ്ങിയ നിരവധി പേരെയാണ് കഴിഞ്ഞ ദിവസങ്ങളിലായി രക്ഷിച്ചത്. അപകടം നടന്ന ഉടനെ സ്ഥലത്ത് കുതിച്ചെത്തുന്നതിനാലാണ് മരണനിരക്ക് കുറക്കാൻ സാധിച്ചത്. മഴ തുടങ്ങുന്നതിന് മുമ്പുതന്നെ സ്വദേശികൾക്കും വിദേശികൾക്കും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

പെരുന്നാൾ ദിനത്തിൽപോലും അവധിയെടുക്കാതെ വിവിധ ഗവർണറേറ്റുകളിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ജീവനക്കാർക്ക് അഭിനന്ദനവുമായി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ എത്തിയത്. ചില പ്രദേശങ്ങളിൽ നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയും രക്ഷാപ്രവർത്തനങ്ങൾക്ക് കിട്ടുന്നുണ്ട്. അതേസമയം, കുത്തിയൊലിക്കുന്ന വാദികൾ മുറിച്ചുകടക്കരുതെന്നതടക്കമുള്ള നിരവധി നിർദേശങ്ങൾ നൽകിയിട്ടും ആളുകൾ പാലിക്കാൻ തയാറാകാത്തത് അധികൃതർക്ക് തലവേദനയാകുന്നുണ്ട്.

Tags:    
News Summary - Defunct CDA and ROP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.