ഹ്യദയാഘാതം പാലക്കാട് സ്വദേശി സലാലയിൽ നിര്യാതനായി

സലാല: പാലക്കാട് ത്യത്താല സ്വദേശി ചോളപ്പറമ്പിൽ മോഹൻദാസ്(44) വെള്ളിയാഴ്ച രാവിലെ സലാലയിൽ നിര്യാതനായി. ഹ്യദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറെ വർഷമായി റെയ്സൂത്ത് സിമന്റ് കമ്പനിയിൽ ജോലി ചെയ്ത് വരികയാണ് .ഭാര്യ വനിത, ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി നിഖിൽ ദാസ് (12),നവനീത്(4) എന്നിവർ മക്കളാണ്. സലായിലുള്ള അമ്മ നാരായണിയും ഭാര്യയും മക്കളും ഇന്ന് നാട്ടിലേക്ക് മടങ്ങും.

കൈരളി സലാല പ്രവർത്തകനാണ്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കൈരളി ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - death salala, mohandas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.