മസ്കത്ത്: അവധിക്ക് നാട്ടിൽ പോയ കോഴിക്കോട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു. സഹ മിലെ മുജസ്സിൽ നിർമാണ കമ്പനി ജീവനക്കാരനായ വെങ്ങളം സ്വദേശി വട്ടക്കണ്ടി അജി (അജി ബെൽമ-44) കോഴിക്കോട്-കൊയിലാണ്ടി ഹൈവേയിൽ കോരപ്പുഴ പാലത്തിനടുത്ത് തിങ്കളാഴ്ചയുണ്ടായ ബൈക്ക് അപകടത്തിലാണ് മരിച്ചത്. ഒരാഴ്ച മുമ്പ് നാട്ടിലേക്ക് പോയതാണ്. ബാലനാണ് പിതാവ്. ഭാര്യ: മോളി. വിശാൽ (13), അനോദ് (11) എന്നിവർ മക്കളാണ്.
ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം അംഗം കൂടിയായിരുന്ന അജി സഹമിലെ സാമൂഹിക-സേവന രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.