ബർക്കയിൽ അൽ അർദ ഒട്ടകഓട്ടമത്സരത്തിന് സമാപനം

ബർക്ക: ബർക്ക വിലായത്തിലെ അൽ ഫുലൈജ് സ്‌ക്വയറിൽ അഞ്ചുദിവസങ്ങളിലായി സംഘടിപ്പിച്ച അൽ അർദ ഒട്ടക ഓട്ടമത്സരം സമാപിച്ചു. ഒമാൻ കാമൽ റേസിങ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ സുൽത്താനേറ്റിലെ വിവിധ വിലായത്തുകളിൽനിന്നുള്ള ഒട്ടക ഉടമകൾ പങ്കെടുത്തു.

സാംസ്കാരിക, കായിക, യുവജനകാര്യ മന്ത്രാലയ അണ്ടർസെക്രട്ടറി ബാസിൽ അഹ്മദ് അൽ റവാസിന്റെ അധ്യക്ഷതയിൽ സമാപന ചടങ്ങുകൾ നടന്നു. ഒമാന്റെ സാമൂഹിക-സാംസ്‌കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്ന പ്രധാന പരിപാടികളിലൊന്നാണ് അൽ അർദ ഒട്ടക ഓട്ടമത്സരം. ഒട്ടക സവാരിയിലെ പരിചയസമ്പന്നതയും നാടൻ കലാപ്രകടനങ്ങളും സമന്വയിപ്പിക്കുന്നതാണ് മത്സരം.  

Tags:    
News Summary - Al Arda camel race concludes in Barka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.