'സിനർജി 2025-26’ ശാസ്ത്ര -ഗണിത പ്രദർശനം സംഘടിപ്പിച്ചു

മസ്കത്ത്: ഇന്ത്യൻ സ്കൂൾ ദാർസൈത്തിലെ (ഐ.എസ്.ഡി) സീനിയർ സ്കൂൾ വിഭാഗത്തിൽ ‘സിനർജി 2025-26’ എന്ന തലക്കെട്ടിൽ ശാസ്ത്ര -ഗണിത പ്രദർശനം സംഘടിപ്പിച്ചു. രാവിലെ 8.30 മുതൽ 12.30 വരെ നടന്ന പ്രദർശനം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.പി. നിഷാന്ത് ഉദ്ഘാടനം ചെയ്തു. എസ്‌.എം.സി പ്രസിഡന്റ് ഷാലിമാർ മൊയ്തീൻ ഉൾപ്പെടെയുള്ള കമ്മിറ്റി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

150 വിദ്യാർഥികൾ പങ്കെടുത്ത 60 പ്രദർശനങ്ങളാണ് ശാസ്ത്ര വിഭാഗത്തിൽ ഒരുക്കിയത്. സി.എൻ.സി ഡ്രോയിങ് മെഷീൻ, അക്വാപോണിക്സ് കൃഷി രീതി തുടങ്ങിയ നവീന പ്രോജക്ടുകൾ ശാസ്ത്ര പ്രദർശനത്തിൽ അവതരിപ്പിച്ചു. ഗണിത വിഭാഗത്തിൽ 110 വിദ്യാർഥികൾ പങ്കെടുത്ത 50 പ്രോജക്ടുകൾ അവതരിപ്പിച്ചു. പ്രദർശനം കാണാൻ രക്ഷിതാക്കൾക്കും അവസരമൊരുക്കി.  

Tags:    
News Summary - ‘Synergy 2025-26’ Science and Mathematics Exhibition organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.