മസ്കത്ത്: ഒമാൻ സുൽത്താനേറ്റിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ ഡിസംബറിൽ 5.6 ശതമാനം വർധിച്ചു. ആകെ വാഹനങ്ങളുടെ എണ്ണം 18,51,469 ആയി. 2024 ഡിസംബറിലെ ഇതേ കാലയളവുമായി താരതമ്യം ചെയ്താണ് വർധന രേഖപ്പെടുത്തിയതെന്ന് നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ കൂടുതലും സ്വകാര്യ വാഹനങ്ങളാണ്; 14,65,455 എണ്ണം. ആകെ വാഹനങ്ങളുടെ 79.2 ശതമാനവും സ്വകാര്യ വിഭാഗത്തിൽപ്പെടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. വാണിജ്യ വാഹനങ്ങൾ രണ്ടാം സ്ഥാനത്താണ്. 2,73,508 വാഹനങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്; 14.8 ശതമാനം. വാടക വാഹനങ്ങൾ 44,606 ആയി; 2.4 ശതമാനം. ടാക്സികൾ, സർക്കാർ വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്ന മറ്റ് വിഭാഗങ്ങളിലാണ് ശേഷിക്കുന്ന ശതമാനം.
മൂന്ന് ടണ്ണിൽ താഴെ ഭാരമുള്ള വാഹനങ്ങളാണ് രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ ഭൂരിഭാഗവും; 16,79,463 എണ്ണം. ആകെ വാഹനങ്ങളുടെ 90.7 ശതമാനവും ഈ വിഭാഗത്തിൽപ്പെടുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.