മസ്കത്ത്: കാസർക്കോട്ടെ എൻഡോസൾഫാൻ വിഷയത്തിൽ സർക്കാർ തന്ന ഉറപ്പുകൾ പാലിക്കുന്നുണ്ടോ എന്ന് അറിയാൻ ഫെബ്രുവരി അവസാനംവരെ കാത്തിരിക്കുമെന്ന് സാമൂഹിക പ്രവർത്തക ദയാബായി. മസ്കത്തിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയാരിന്നു അവർ.
ഇതിന് ശേഷം തീരുമാനം നടപ്പാക്കിയിട്ടില്ലെങ്കിൽ വിഷയത്തിൽ വീണ്ടും ഇടപെടും. എൻഡോസൾഫാൻ വിഷയം കൃത്യമായി മനസിലാക്കിയതിന് ശേഷമാണ് സമരം തുടങ്ങിയത്. കാസർക്കോട്ടെ എയിംസ് കോഴിക്കോട്ടേക്ക് മാറ്റുന്നതിന് പിന്നിൽ ഭൂമാഫിയയാണ്. കാസർക്കോടേക്കാൾ ആശുപത്രികൾ കൂടുതലും രോഗികൾ കുറവുള്ള പ്രദേശമാണ് കോഴിക്കോട്. എയിംസ് സ്ഥാപിക്കണമെങ്കിൽ 200 ഏക്കർ വേണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഇത്രയും സ്ഥലം കോഴിക്കോട് കിട്ടാൻ സാധ്യതയില്ല.
എൻഡോസർഫാനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തന്നോട് സംസാരിക്കാൻ തയ്യാറായിട്ടിലെന്നും അവർ പറഞ്ഞു. ജനിതക തകരാറാണ് എൻഡോസൾഫാൻ ബാധിത പ്രദേശങ്ങളിലെ രോഗങ്ങൾക്ക് കാരണമെന്ന പ്രചാരണം ഗൂഡാലോചനയാണ്. എൻഡോസൾഫാന്‍റെ ആഘാതം 150 വർഷംവരെ തുടരുമെന്നാണ് കർണാടകയിലുള്ള ഒരു ഡോക്ടറുടെ പഠനത്തിൽ പറയുന്നത്.കാസർക്കോട്ടുകർക്ക് ഇപ്പോഴും മെഡിക്കൽ കോളജുപോലുമില്ല എന്ന കാര്യം മറക്കരുത്. നിവിലെ കേരളത്തിലെ സാഹചര്യ പ്രതീക്ഷയില്ലാതാക്കി കൊണ്ടിരിക്കുന്നതാണ്. കോർപറേറ്റുകൾക്ക് അനുസൃതമായാണ് കാര്യങ്ങൾ നീക്കുന്നതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.