സലാല: ദോഫാര്‍ ഗവര്‍ണറേറ്റില്‍ അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ അഭ്യാസപ്രകടനം നടത്തുകയും പ്രദര്‍ശിപ്പിക്കുകയും വാഹനമോടിക്കുകയും ചെയ്തതിന് നിരവധി ഡ്രൈവര്‍മാരെ റോയല്‍ ഒമാന്‍ പൊലീസ് (ആര്.ഒ.പി) അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയായിവരുകയാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. സമാനമായ മറ്റൊരു സംഭവത്തില്‍ നിരവധിപേര്‍ നേത്തേയും അറസ്റ്റിലായിരുന്നു. 500 റിയാല്‍ പിഴയും മൂന്ന് മാസം വരെ തടവും ശിക്ഷയുള്ള കുറ്റകൃത്യമാണിതെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.