മസ്കത്ത്: ക്ലാസിക്കൽ നൃത്ത പഠനത്തിനായി ആർജേസ് ഇൻസ്റ്റിറ്റ്യൂഷൻ റൂവിയിലെ ബാങ്ക് സുഹാർ ബിൽഡിങ്ങിൽ പ്രവർത്തനം തുടങ്ങി. നർത്തകനും കൊറിയോഗ്രാഫറുമായ ആർ.എൽ.വി രതീഷ് ജെയിംസ് ഉദ്ഘാടനം ചെയ്തു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരിക്കും ഇവിടെ നൃത്തപരിശീലനം നൽകുക.
നടിയും നർത്തകിയുമായ ശോഭനയുടെ ശിക്ഷണത്തിൽ നിരവധി വിദേശ രാജ്യങ്ങളിൽ നൃത്തമവതരിപ്പിച്ച രതീഷ് ജെയിംസ്, ഭരതനാട്യത്തിൽ ബിരുദവും എം.എ റാങ്കും നേടിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും വീട്ടമ്മമാർക്കും പുരുഷന്മാർക്കും പ്രത്യേകം ക്ലാസുണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 94693945, 94788290 നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.