മത്ര: സ്വദേശി യുവാവ് സൈക്കിള്‍ അഭ്യാസ പ്രകടനം കാണികൾക്ക് കൗതുകം പകരുന്നതായി. കാണികളില്‍ കൗതുകം പകര്‍ന്ന് മത്ര സൂഖ് പോര്ബമ്പ ചത്വരത്തിലാണ് മെയ് വഴക്കമുള്ള സര്‍ക്കസ് അഭ്യാസിയെപ്പോലെ സൈക്കിള്‍ കൊണ്ട് സ്വദേശി യുവാവ് ‘ചിത്രം’വരച്ചത്. കണ്ടുനിന്ന മലയാളികളില്‍ പലര്‍ക്കും എഴുപതുകളില്‍ നാട്ടിന് പുറങ്ങളില്‍ അരങ്ങേറിയിരുന്ന 'സൈക്കിളോട്ടം'എന്ന വിനോദ പരിപാടിയിലേക്ക് ഓര്‍മകളെ കൂട്ടിക്കൊണ്ട് പോയി. പഴയ കാലത്ത് രാത്രികാലങ്ങളെ സജീവമാക്കിയിരുന്ന സൈക്കിളോട്ടം എന്ന കലാ കായിക വിനോദ പരിപാടി അന്യംനിന്ന് പോയതാണ്.
ഇപ്പോള്‍ അത്തരം പരിപാടികൾ നാട്ടില്‍ എങ്ങുമില്ല. സൈക്കിളോട്ടം പരിപാടിയെ അനുസ്മരിപ്പിക്കും വിധമുള്ള അഭ്യാസം കണ്ടപ്പോള്‍ പഴയ ഓർമകള്‍ അയവിറക്കുകയായിരുന്നു പലരും.അഭ്യാസം കണ്ട് തടിച്ച് കൂടിയവരൊക്കെ ഫോട്ടോയും വിഡിയാൊവും പിടിച്ചും കയ്യടിച്ചും അഭ്യാസിയായ യുവാവിനെ അളവറ്റ് പ്രോത്സാഹിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.