മസ്കത്ത്: ആമിറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റ് ടൂർണമെന്‍റിലെ രണ്ടാം മത്സരത്തിൽ ഒമാന് തോൽവി. ബഹ്‌റൈന്‍ ആറു വിക്കറ്റിനാണ് ആതിഥേയരെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് എടുത്തത്. നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങിയ ഇംറാന്‍ ഖാന്റെ ബൗളിങ്ങാണ് ഒമാനെ കുറഞ്ഞ റണ്ണിൽ പുറത്താക്കാൻ സഹായിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബഹ്റൈൻ മൂന്നു പന്ത് ബാക്കിനില്‍ക്കെ 19.3 ഓവറിൽ വിജയംകണ്ടു. അര്‍ധ സെഞ്ച്വറി (39 പന്തില്‍ 55 റൺസ്) നേടിയ സുഹൈല്‍ അഹമദിന്റെ പ്രകടനമാണ് ബഹ്റൈന് വിജയം എളുപ്പമാക്കിയത്. ഹൈദര്‍ ബട്ട് 28 റണ്‍സും ഡേവിഡ് മാത്തിയാസ് 19 റണ്‍സും നേടി.ഉദ്ഘാടനമത്സരത്തിൽ സൗദി അറേബ്യയെ ഒമ്പതു വിക്കറ്റിന് ഒമാൻ തോൽപിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.