മസ്കത്ത്: ഞായറാഴ്ചയിലെ ആരോഗ്യ മന്ത്രാലയത്തിെൻറ റിപ്പോർട്ടുപ്രകാരം പുതുതായി കോവിഡ് ബാധിച്ചവരിൽ കൂടുതൽ പേരും മസ്കത്ത് ഗവർണറേറ്റിലാണ്. 636 പേർക്കാണ് ഇവിടെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. വടക്കൻ ബാത്തിനയാണ് രണ്ടാമത്.
വടക്കൻ ബാത്തിനയിലെ സുഹാറിലാണ് പുതിയ രോഗികൾ കൂടുതലും. 265 പുതിയ രോഗികളാണ് ഇവിടെയുള്ളത്. സഹം-35, ഷിനാസ്-21, ലിവ-20, സുവൈഖ്-17, ഖാബൂറ-14 എന്നിങ്ങനെയാണ് വടക്കൻ ബാത്തിനയിലെ മറ്റു വിലായത്തിലെ രോഗികളുടെ എണ്ണം. മസ്കത്ത് ഗവർണറേറ്റിൽ ബോഷറിലാണ് കൂടുതൽ രോഗികൾ. ഇവിടെ 197 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സീബിൽ 181 പേർക്കും മസ്കത്തിൽ 134 പേർക്കും മത്രയിൽ 68 പേർക്കും അമിറാത്തിൽ 44 പേർക്കും ഖുറിയാത്തിൽ 12 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ദോഫാറാണ് പുതിയ രോഗികളുടെ എണ്ണത്തിൽ മൂന്നാമത്. ഇവിടത്തെ 181 പുതിയ രോഗികളിൽ 173 പേരും സലാലയിലാണ്. മസ്യൂന, തുംറൈത്ത്, തഖാ എന്നിവിടങ്ങളിൽ രണ്ടു വീതവും ദൽഖൂത്ത്, സദാ എന്നിവിടങ്ങളിൽ ഒാരോരുത്തർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കൻ ബാത്തിനയാണ് അടുത്ത സ്ഥാനത്ത്. ഇവിടത്തെ 172 പുതിയ രോഗികളിൽ 120 പേരും ബർക്കയിലാണ്. മുസന്ന-24, റുസ്താഖ്-21, വാദി അൽ മആവിൽ -നാല്, അവാബി-രണ്ട്, നഖൽ-ഒന്ന് എന്നിങ്ങനെയാണ് മറ്റു വിലായത്തിലെ രോഗികളുടെ എണ്ണം. ദാഖിലിയ ഗവർണറേറ്റിൽ 141 പുതിയ രോഗികളാണ് ഉള്ളത്.
ഇതിൽ 69 പേർ നിസ്വയിലാണുള്ളത്. ബഹ്ലയിൽ 24 പേർക്കും ആദമിൽ 19 പേർക്കും ഇസ്കിയിൽ 12 പേർക്കും സമാഇൗലിൽ എട്ടുപേർക്കും ബിഡ്ബിദിൽ നാലുപേർക്കും രോഗം സ്ഥിരീകരിച്ചു.തെക്കൻ ശർഖിയ-65, ദാഹിറ-62, വടക്കൻ ശർഖിയ-35, ബുറൈമി-33, അൽ വുസ്ത-23, മുസന്ദം- രണ്ട് എന്നിങ്ങനെയാണ് മറ്റു ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം. 846 പേരാണ് ഇതുവരെ മരിച്ചത്. ഇതിൽ 613 പേരും സ്വദേശികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.