മസ്കത്ത്: ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു. ഇവരിൽ 635 പേർ വിദേശികളാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹ മ്മദ് അൽ സഇൗദി വ്യാഴാഴ്ച വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ആഗോളതലത്തിലെ രോഗവ്യാപനത്തിന്‍റെ തോതെടുക്കു േമ്പാൾ കുറവാണെങ്കിലും ഒമാനിലെ രോഗബാധിതരുടെ എണ്ണവും വർധിക്കുകയാണ്. മലയാളികളടക്കം പ്രവാസികൾ ധാരാളമുള്ള തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅ്ലാൻ ബനീ ബുആലി െഎസോലേറ്റ് ചെയ്തു. 12 സാമൂഹിക വ്യാപന കേസുകൾ കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണിത്.
മത്രക്കും മസ്കത്തിനും പുറമെ െഎസൊലേറ്റ് ചെയ്യുന്ന മൂന്നാമത്തെ വിലായത്താണിത്.
ഏപ്രിൽ 30 വരെയുള്ള സമയം പ്രധാനപ്പെട്ടതാണ്. ഏപ്രിൽ 23 മുതൽ 30 വരെ കാലയളവിൽ രോഗബാധ പാരമ്യതയിൽ എത്തുമെന്ന് കരുതുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇൗ സമയം ഒരു ദിവസം അഞ്ഞൂറോളം വൈറസ് ബാധയാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 150 പേരെയെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടിവരും.
സാമൂഹിക അകലം പാലിക്കലാണ് മഹാമാരിയെ പ്രതിരോധിക്കാനുള്ള ഏക മാർഗമെന്നും ഡോ. അൽ സഇൗദി പറഞ്ഞു. സ്വദേശികൾക്കും വിദേശികൾക്കും രോഗനിർണയവും ചികിത്സയും സൗജന്യമാണ്. ഒമാനിൽ 23 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ ഏഴുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗിക്കായി സർക്കാർ ആയിരം റിയാലാണ് ചെലവഴിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബാക്കി കോവിഡ് സ്ഥിരീകരിച്ചവർക്കെല്ലാം ലഘുവായ ലക്ഷണങ്ങളാണ് ഉള്ളത്. ഇവർ െഎസൊലേഷനിൽ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.