മസ്കത്ത്: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,04,219 ആയി. പുതിയ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 2,99,569 ആളുകൾക്കാണ് ഇതുവരെ കോവിഡ് ഭേദമായത്. 98.5 ശതമാനമാണ് രോഗമുക്തി നിരക്ക്.
രണ്ടുപേരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം എട്ടായി. ഇതിൽ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,111 ആളുകളാണ് ഇതുവരെ മഹാമാരി പിടിപെട്ടു മരിച്ചത്. അതേസമയം, വിദേശികൾക്കടക്കം വിവിധ ഗവർണേറ്റുകളിൽ വാക്സിൻ വിതരണം ഉൗർജിതമാക്കിയിട്ടുണ്ട് സർക്കാർ.
ടാർഗറ്റ് ചെയ്ത ജനസംഖ്യയുടെ 85 ശതമാനത്തിലധികം പേർ ഒന്നാം ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. 30,65,137 ആളുകളാണ് ആദ്യ ഡോസ് വാക്സിൻ എടുത്തിരിക്കുന്നത്. രണ്ട് ഡോസ് കുത്തിവെപ്പ് എടുത്ത ആളുകളുടെ എണ്ണം 26,14,000 ആണ്. ഇത് 73 ശതമാനംവരും. രാജ്യത്ത് ആകെ വാക്സിൻ നൽകിയവരുടെ എണ്ണം 56,79,000 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.