കോവിഡ്​ ഫീൽഡ്​ ആശുപത്രിയിലേക്ക്​ രോഗികളെ എത്തിക്കുന്നു

കോവിഡ്​ ഫീൽഡ്​ ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിച്ചുതുടങ്ങി

മസ്​കത്ത്​: കോവിഡ്​ ഫീൽഡ്​ ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിച്ചു. ചൊവ്വാഴ്​ച ആദ്യ സംഘം രോഗികളെ ആശുപത്രിയിൽ എത്തിച്ചതായി ആരോഗ്യവകുപ്പ്​ അറിയിച്ചു. പഴയ മസ്​കത്ത്​ വിമാനത്താവളത്തിലാണ്​ ഫീൽഡ്​ ആശുപത്രി ഒരുക്കിയത്​. ആദ്യ ഘട്ടമാണ്​ കഴിഞ്ഞ ദിവസം ഉദ്​ഘാടനം ചെയ്​തത്​. ഇപ്പോൾ 100​ കിടക്കകളാണ്​ ഉള്ളത്​. അടുത്ത ഘട്ടങ്ങളിലായി ഇത്​ 312 കിടക്കകൾ വരെയായി ഉയർത്തും. ആശുപത്രികളിലെ രോഗികളുടെ ആധിക്യം കുറക്കാൻ ഫീൽഡ്​ ആശുപത്രി വഴി സാധിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഇടത്തരം ലക്ഷണങ്ങൾ വരെയുള്ളവരെയാണ്​ ഫീൽഡ്​ ആശുപത്രിയിലേക്ക്​ മാറ്റുക. ഇതുവഴി മറ്റ്​ ആശുപത്രികളിൽ കോവിഡ്​ മൂലം മുടങ്ങിക്കിടക്കുന്ന വിവിധ​ സേവനങ്ങൾ പുനരാരംഭിക്കാൻ സാധിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.