മസ്കത്ത്: കഴിഞ്ഞ മൂന്നു ദിവസത്തിനിടെ രാജ്യത്ത് 35 പേർക്ക് കോവിഡ് പിടിപെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച 13, വെള്ളി, ശനി ദിവസങ്ങളിൽ 11 വീതവുമാണ് ആളുകൾക്ക് കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് മഹാമാരി പിടിപെട്ടവരുടെ എണ്ണം 3,04,714 ആയി. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 30 പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. 3,00,096 പേർക്കാണ് ഇതുവരെ അസുഖം ഭേദമായിരിക്കുന്നത്. 98.5 ശതമാനമാണ് രോഗമുക്തി നിരക്ക്.
മൂന്നു പേരെകൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം ആറായി. ഇതിൽ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4113 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, വിവിധ ഗവർണറേറ്റുകളിൽ കോവിഡിനെതിരെയുള്ള വാക്സിൻ നടപടികൾ ഊർജിതമായി നടക്കുകയാണ്. മസ്കത്ത് ഗവർണറേറ്റിലെ സീബ് ഫീൽഡ് ഹോസ്പിറ്റലിെൻറ ഒമാൻ എയർപോർട്ട് ബിൽഡിങ്ങിൽ വിദേശികൾക്കായി കോവിഡ് വാക്സിൻ നൽകി. വിദേശികൾക്കായി പ്രത്യേക വാക്സിൻ ക്യാമ്പുകളാണ് പലയിടത്തും നടത്തുന്നത്. സൗജന്യമായി വാക്സിൻ നൽകുന്നതുകൊണ്ടുതന്നെ കുറഞ്ഞ വരുമാനമുള്ള ആളുകൾക്ക് ആശ്വാസമാണ് ക്യാമ്പുകൾ.
മസ്കത്ത്: രാജ്യത്ത് കോവിഡിനെതിരെയുള്ള ബൂസ്റ്റർ ഡോസ് 18 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് നല്കാന് അനുവാദം നല്കി സുപ്രീം കമ്മിറ്റി. ഞായറാഴ്ച രാത്രി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കായിക പ്രവര്‍ത്തനങ്ങള്‍, പ്രദര്‍ശനങ്ങള്‍, വിവാഹ പാര്‍ട്ടികള്‍ എന്നിവയുള്‍പ്പെടെയുള്ള പരിപാടികളില്‍ ശേഷിയുടെ 50 ശതമാനംവരെ പരിമിതപ്പെടുത്താനും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.