മസ്കത്ത്: സാധനവില ശരിയായ നിലവാരത്തിലാണുള്ളതെന്ന് ഉറപ്പാക്കുമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. വിലവർധന ജീവിതച്ചെലവ് ഉയർത്തുന്നതിനൊപ്പം ആളുകളുടെ വാങ്ങൽശേഷിയെയും ഇല്ലാതാക്കുമെന്ന് അതോറിറ്റി ഡയറക്ടർ ബോർഡ് യോഗം വിലയിരുത്തി. ചെയർമാൻ ഡോ. സൈദ് ബിൻ ഖാമിസ് അൽ ഖാബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സർക്കാർ സേവനങ്ങളുടെ നിരക്കുവർധനയടക്കം വിഷയങ്ങൾ ഉപഭോക്താക്കളെ ഏതൊക്കെ രീതിയിൽ ബാധിക്കുമെന്നതടക്കം വിഷയങ്ങളും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.