മസ്കത്ത്: പരിസ്ഥിതിവിഷയങ്ങളിൽ സംയുക്ത സഹകരണം ചർച്ച ചെയ്യാനായി ഒമാനും സൗദി അറേബ്യയും യോഗംചേർന്നു. റിയാദിൽ നടന്ന പരിപാടിയിൽ ഒമാൻ പരിസ്ഥിതി അതോറിറ്റി ചെയർമാൻ ഡോ. അബ്ദുല്ല ബിൻ അലി അൽ അമ്രി, പ്രതിനിധി സംഘം, സൗദി അറേബ്യയിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രി, വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിെൻറ വശങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്തു. പരിസ്ഥിതിസംരക്ഷണ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിെൻറ പ്രാധാന്യത്തെ പറ്റി പരിസ്ഥിതി അതോറിറ്റി ചെയർമാൻ ഊന്നിപ്പറഞ്ഞു. പരിസ്ഥിതി അതോറിറ്റി ചെയർമാനും പ്രതിനിധിസംഘവും സൗദി അരാംകോയും സന്ദർശിച്ചു. ഇവിടെ കോർപറേറ്റ് അഫയേഴ്സ് എക്സിക്യൂട്ടിവ് ഡയറക്ടർ ഖാലിദ് ബിൻ ഖലീഫ അൽ മുൽഹിമുമായും മറ്റ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. പൊതു ആശങ്കയുള്ള നിരവധി പാരിസ്ഥിതിക വിഷയങ്ങളിൽ ചർച്ച നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.