കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി എൽ.എൽ.സി മസ്കത്തിലെ ഇന്റർസിറ്റി ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ്
മസ്കത്ത്: കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി എൽ.എൽ.സി മസ്കത്തിലെ ഇന്റർസിറ്റി ഹോട്ടലിൽ തുടർ വൈദ്യ വിദ്യാഭ്യാസ സെഷൻ സംഘടിപ്പിച്ചു. മസ്കുലോസ്കെലറ്റൽ രോഗങ്ങളുടെ നിയന്ത്രണത്തിൽ ആയുര്‍വേദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റ് - ടെക്നിക്കൽ ആൻഡ് ആർ ആൻഡ് ഡി ഡോ. എ. സിന്ദു വിശദീകരിച്ചു.
തെളിവുകളിൽ അധിഷ്ഠിതമായ ചികിത്സകൾ, ശാശ്വതമായ സമീപനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട അറിവുകളും അവർ സദസ്സുമായി പങ്കുവെച്ചു. അറിവ് പങ്കുെവക്കുന്നതിനുള്ള ഇത്തരം സംരംഭങ്ങളെ അഭിനന്ദിക്കുകയണെന്ന് ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ അംബാസിഡർ ജി.വി. ശ്രീനിവാസ് പറഞ്ഞു.
കോയമ്പത്തൂർ ആയുര്‍വേദ സെന്റർ എൽ.എൽ.സി മാനേജിങ് ഡയറക്ടർ ബാബു കോലോറ, ആരോഗ്യ മേഖലയിലെ നിരവധി വിദഗ്ധർ, പ്രാക്ടീഷനർമാർ എന്നിവർ പങ്കെടുത്തു. ആയുര്‍വേദത്തെ ആധുനിക ചികിത്സാരീതികളുമായി സംയോജിപ്പിക്കുന്നതിനുള്ള ഒരു മികച്ച ആശയവിനിമയ വേദിയായി പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.