മസ്കത്ത്: ഉപഭോഗം കുറഞ്ഞതോടെ പല പച്ചക്കറി ഇനങ്ങളുടെ വില കുത്തനെ ഇടിഞ്ഞു. വിലക്കുറവ് ഏറെ ബാധിച്ചിരിക്കുന്നത് തക്കാളിയെയാണ്. ഒരു കിലോ തക്കാളിക്ക് 70 ബൈസയാണ് സൂപ്പർ മാർക്കറ്റുകളും ഹൈപ്പർ മാർക്കറ്റുകളും ഇൗടാക്കുന്നത്. ഒരു കാർട്ടൺ തക്കാളിക്ക് 400 ബൈസയാണ് മൊത്ത വ്യാപാര സ്ഥാപനങ്ങളിലെ വില. സീസൺ ആയതിനാൽ ഉൽപാദനം വർധിച്ചതും വില കുറയാൻ കാരണമായിട്ടുണ്ട്.
തക്കാളിക്ക് ഇത്രയും കുറഞ്ഞ വില അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്ന് വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. തക്കാളിക്ക് ഇത്രയേറെ വില കുറയുന്നത് കർഷകരെ പ്രതികൂലമായി ബാധിക്കും. വിലക്കുറവ് കാരണം കർഷകർ വൻ നഷ്ടമാണ് നേരിടുന്നത്. കൃഷി, പാക്കിങ്, മാർക്കറ്റിങ് അടക്കമുള്ള ചെലവുകൾ ഒരു വിധത്തിലും ഒത്തു പോകാത്ത അവസ്ഥയാണ് കർഷകർക്കുള്ളത്.
കക്കിരി, പച്ചമുളക് അടക്കമുള്ളവയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ റിപ്പോർട്ട്പ്രകാരം 2020 ജനുവരിയിലേക്കാൾ ഇൗവർഷം 10.7 ശതമാനം വിലക്കുറവാണ് പച്ചക്കറികൾക്ക് ഉള്ളത്.ഒമാനിൽനിന്ന് തക്കാളിയും മറ്റു പച്ചക്കറികളും യു.എ.ഇ, ബഹ്റൈൻ, ഖത്തർ തുടങ്ങിയ അയൽ രാജ്യങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്.
ഇറാനിൽ തക്കാളി സീസൺ ആയതിനാൽ മികച്ച ഉൽപാദനമാണുള്ളത്. അതിനാൽ ഇൗ മാർക്കറ്റുകളിൽ ഇറാെൻറ തക്കാളിയും പച്ചക്കറിയുമാണുള്ളത്. ഇൗ മാർക്കറ്റുകളിൽ ആവശ്യക്കാരില്ലാത്തതിനാൽ പച്ചക്കറി കയറ്റുമതിയും നടക്കുന്നില്ല. അതോടൊപ്പം യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിൽ ആഭ്യന്തരമായി തക്കാളിയും മറ്റ് പച്ചക്കറികളും ഉൽപാദിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഒമാനിൽ തക്കാളി അടക്കമുള്ള പച്ചക്കറികളുടെ ഉപഭോഗം കുറഞ്ഞതും വില കുറവിന് കാരണമാണ്. കോവിഡ് കാരണം േജാലി നഷ്ടപ്പെട്ടതിനാൽ നിരവധി വിദേശികളാണ് രാജ്യം വിട്ടത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം നാട്ടിൽ പെട്ട കുടുംബങ്ങൾ തിരിച്ചുവരുന്നുമില്ല. ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീൻ കൂടി നിലവിൽവന്നതോടെ വരാൻ തയാറായിനിൽക്കുകയായിരുന്ന നിരവധി കുടുംബങ്ങൾ യാത്ര മാറ്റി വെച്ചു കഴിഞ്ഞു. ഇത് തക്കാളി അടക്കമുള്ള പച്ചക്കറികളുടെ ഉപഭോഗം കുറയാൻ കാരണമാക്കിയിട്ടുണ്ട്. ഒമാെൻറ ചില ഭാഗങ്ങളിൽ രാത്രി വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടൽ നിലവിൽ വന്നതും പച്ചക്കറി വ്യാപാരത്തെ ബാധിക്കുന്നുണ്ട്.
കാർഷിക ഉൽപാനത്തിലും കാർഷിക മേഖലയിലെ അനുബന്ധ പ്രവർത്തനങ്ങൾക്കും ജോലിക്കാരെ കിട്ടാത്തതാണ് പ്രധാന പ്രതിസന്ധി. ഇൗ മേഖലയിൽ ജോലി ചെയ്തിരുന്ന നിരവധി പേരാണ് പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോയത്. ഇൗ ഒഴിവിലേക്ക് പുതിയ തൊഴിലാളികൾ വരുന്നുമില്ല. അതിനാൽ കാർഷിക മേഖലയിൽ െതാഴിലാളി ക്ഷാമം രൂക്ഷമായ നിലയിലാണ്.നിലവിലെ അവസ്ഥയിൽ കാർഷിക മേഖലയിലുള്ളവർ വൻ നഷ്ടമാണ് നേരിടുന്നത്. തക്കാളിയുടെ ഉൽപാദന ചെലവ് േപാലും ഒപ്പിക്കാൻ നിലവിലെ അവസ്ഥയിൽ കർഷകർക്ക് കഴിയില്ല. ഇത് കാർഷിക മേഖലയിൽ മുരടിപ്പ് അനുഭവപ്പെടാൻ കാരണമാവുമെന്നാണ് വിലയിരുത്തുന്നത്.എന്നാൽ കാർഷിക േമഖലയെ ശക്തിപ്പെടുത്താൻ ഒമാനി അഗ്രികൾചറൽ അസോസിയേഷൻ രംഗത്തുണ്ട്. അതോടൊപ്പം, കാർഷിക മത്സ്യ, ജലവിഭവ മന്ത്രാലയവും കർഷകർക്ക് പിന്തുണ നൽകുന്നുണ്ട്.ഇതിെൻറ ഭാഗമായി മന്ത്രാലയം ഉദ്യോഗസ്ഥർ തെക്കൻ ബാത്തിന, വടക്കൻ ബാത്തിന ഗവർണറേറ്റുകളിലെ ഫാമുകളിൽ കഴിഞ്ഞദിവസം സന്ദർശനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.