വാ​ദി അ​ദൈ ഡാം ​നി​ർ​മാ​ണ​ത്തി​ന്​ തു​ട​ക്ക​മാ​യ​പ്പോ​ൾ

വാ​ദി അ​ദൈ ഡാം ​നി​ർ​മാ​ണ​ത്തി​നു തു​ട​ക്കം

മ​സ്ക​ത്ത്​: വാ​ദി അ​ദൈ അ​ണ​ക്കെ​ട്ടി​ന്‍റെ നി​ർ​മാ​ണ​ത്തി​ന്​ കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം തു​ട​ക്കം​കു​റി​ച്ചു. മ​സ്‌​ക​റ്റി​ലെ വെ​ള്ള​പ്പൊ​ക്ക​ സം​ര​ക്ഷ​ണ സം​വി​ധാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ണാ​യ​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ഇ​തൊ​രു​ങ്ങു​ന്ന​ത്. മ​ത്ര​യി​ലെ വി​ല​യാ​ത്തി​ലെ വാ​ദി അ​ദൈ​ക്ക്​ കു​റു​കെ 38 ദ​ശ​ല​ക്ഷം റി​യാ​ൽ ചെ​ല​വി​ലാ​ണ്​ ഡാം ​നി​ർ​മി​ക്കു​ക.

ഖു​റ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ഉ​ൾ​പ്പെ​ടെ, അ​മീ​റാ​ത്ത്​ വി​ലാ​യ​ത്തി​ലെ ആ​റ് തെ​ക്ക​ൻ വാ​നി​ക​ളി​ൽ​നി​ന്ന് ഉ​ത്ഭ​വി​ക്കു​ന്ന മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും നി​യ​ന്ത്രി​ക്കാ​ൻ അ​ണ​ക്കെ​ട്ടി​നു​ ക​ഴി​യു​മെ​ന്ന്​ കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യ​ത്തി​ലെ നാ​സ​ർ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ബ​ത്താ​ഷി പ്ര​സ്താ​വി​ച്ചു.

ഖു​റം വാ​ണി​ജ്യ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നും ക​ന​ത്ത മ​ഴ​യി​ൽ​നി​ന്ന് അ​മീ​റാ​ത്തി​ലെ ന​ഗ​ര​വി​ക​സ​ന​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​നു​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്‌​തി​രി​ക്കു​ന്ന വെ​ള്ള​പ്പൊ​ക്ക സം​ര​ക്ഷ​ണ ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​അ​ണ​ക്കെ​ട്ടെ​ന്ന്​ ബ​ത്താ​ഷി പ​റ​ഞ്ഞു.

അ​ണ​ക്കെ​ട്ടി​​ന്‍റെ റി​സ​ർ​വോ​യ​ർ 23 മി​ല്യ​ൺ മെ​ട്രി​ക്ക്​ ക്യൂ​ബ്​ വെ​ള്ളം ഉ​ൾ​ക്കൊ​ള്ളാ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള​താ​ണ്. ഘ​ട​നാ​പ​ര​മാ​യ സ​മ​ഗ്ര​ത ഉ​റ​പ്പാ​ക്കാ​ൻ, വി​വി​ധ നി​രീ​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​ണ​ക്കെ​ട്ടി​നെ സ​ജ്ജീ​ക​രി​ക്കാ​നെ​ന്നി​വ മ​ന്ത്രാ​ല​യം പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. ഡാ​മി​ന്‍റെ നി​ർ​മാ​ണം 2026 ൽ ​പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​മീ​റാ​ത്ത് അ​ണ​ക്കെ​ട്ടും അ​ൽ ജു​ഫൈ​ന അ​ണ​ക്കെ​ട്ടും പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷം ആ​സൂ​ത്ര​ണം ചെ​യ്ത ആ​റ് സം​വി​ധാ​ന​ങ്ങ​ളി​ൽ മൂ​ന്നാ​മ​ത്തേ​താ​ണ് വാ​ദി അ​​ദൈ ഡാം.

Tags:    
News Summary - Construction of Wadi Adai Dam has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.