മസ്കത്ത്: യുവ എഴുത്തുകാരനും ഗായകനുമായ മുഹമ്മദ് ചാമയുടെ അകാല നിര്യാണത്തില്‍ ഹരിതസംഗമം വാട്സ്ആപ് ഗ്രൂപ് അനുശോചിച്ചു. ഗ്രൂപ് അഡ്മിന് കൂടിയായിരുന്നു മുഹമ്മദ് ചാമ. അദ്ദേഹത്തിന്റെ ആകസ്മിക വേര്‍പാട് ഗ്രൂപ് അംഗങ്ങളെയും കലാസ്നേഹികളെയും ദുഃഖത്തിലാഴ്ത്തി.
ഓണ്‍ലൈനായി നടന്ന അനുസ്മരണ യോഗത്തില്‍ സുനീര്‍ ഫൈസി പ്രാര്‍ഥന നിര്‍വഹിച്ചു. ഹമീദ് വയനാട് ഉദ്ഘാടനം ചെയ്തു. റസാഖ് മുകച്ചേരി അധ്യക്ഷത വഹിച്ചു. ബര്‍ക കെ.എം.സി.സി നേതാവ് അഷ്റഫ് വയനാട് അനുസ്മരണപ്രഭാഷണം നടത്തി. റഫീഖ് ഷമ്മ, ജബ്ബാര്‍ കൈതക്കാട്, ബാക്കര്‍ ഉദിനൂര്‍, കബീര്‍ ബാവ പുല്ലാളൂര്‍, റഹീം ചെറുവത്തൂര്‍, അഷറഫ് വയനാട്, സലീം പുല്ലാളൂര്‍, റഫീഖ് ഉദിനൂര്‍, മജീദ് പുറക്കാട്, ഗഫൂര്‍ കുറ്റ്യാടി, റനീസ് വയനാട്, നംഷു മലപ്പുറം, ആസിഫ് കാപ്പാട്, സുബൈര്‍ കച്ചേരിമുക്ക്, മഹമൂദ് മസ്ന, സുല്‍ഫിക്കര്‍, നവാസ് കാക്കടവ് എന്നിവര്‍ സംബന്ധിച്ചു. ഷമീര്‍ കുഞ്ഞിപ്പള്ളി സ്വാഗതവും പി.സി. അബ്ദുല്ല വടകര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.