മസ്കത്ത്: 28ാമത് കോമെക്സ് പ്രദർശനത്തിന് നാളെ തുടക്കമാകും. ടെലികോം, വിവര സാേങ്കതിക മേഖലയിലെ നൂതന കണ്ടുപിടിത്തങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന പ്രദർശനം ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിലാണ് നടക്കുക. ആരോഗ്യമന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് അൽ സഇൗദിയാണ് ഉദ്ഘാടകൻ.
ഒമാൻ ഇൻറർനാഷനൽ ട്രേഡ് ആൻഡ് എക്സിബിഷൻ കമ്പനി ഉൽപാദന, ഗതാഗത, ചരക്കുനീക്ക, എണ്ണ-പ്രകൃതി വാതകം, ടൂറിസം, ഹെൽത്ത്കെയർ, എജ്യുക്കേഷൻ എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുമായി ചേർന്നാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. വിർച്വൽ റിയാലിറ്റി, സ്മാർട്ട് സിറ്റീസ്, സൈബർ സെക്യൂരിറ്റി, ത്രീഡി പ്രിൻറിങ്, ബിഗ്ഡാറ്റ, ക്ലൗഡ് കമ്പ്യൂട്ടിങ്, ഇൻഡസ്ട്രിയൽ ഇൻറലിജൻസ് മേഖലയിലെ വിവിധ കമ്പനി സൊലൂഷനുകളും ‘കോമെക്സു’മായി സഹകരിക്കുന്നുണ്ട്.
ഇ-ഒമാേൻറതടക്കം വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ കോമെക്സിലുണ്ടാകും. ബിസിനസ് പവലിയനിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകളിൽ നൂതന സാേങ്കതിക വിദ്യകളും ഉൽപന്നങ്ങളും പ്രദർശിപ്പിക്കും. സർക്കാർ വകുപ്പുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും ഇലക്ട്രോണിക് സേവനങ്ങളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും രണ്ടു ദിവസത്തെ ‘കോമെക്സി’ൽ ഉണ്ടാകും. വിവിധ വിഷയങ്ങളിൽ സെമിനാറുകളും ഉണ്ടാകും. ഇൻഡസ്ട്രിയൽ ഇൻറലിജൻസ്, സ്മാർട്ട് സിറ്റി എന്നിവയും സെമിനാറിൽ വിഷയമാകും. ഒമാനിൽനിന്നും പുറത്തുമായി 18 പൊതുമേഖലാ സ്ഥാപനങ്ങൾ പ്രദർശനത്തിൽ പെങ്കടുക്കുന്നുണ്ട്. ജി.സി.സി രാഷ്ട്രങ്ങളിൽനിന്നുള്ള സ്വകാര്യ സ്ഥാപനങ്ങളും മേളക്ക് എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.