ദോഫാർ ഗവർണറേറ്റിലെ എംപ്റ്റി ക്വാർട്ടർ ഫെസ്റ്റിവലിെൻറ ഭാഗമായി നടന്ന പരിപാടികളിൽനിന്ന്
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ എംപ്റ്റി ക്വാർട്ടർ ഫെസ്റ്റിവലിന് വർണാഭ തുടക്കം. പൈതൃക ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടി സയ്യിദ് ഫഹർ ബിൻ ഫതേഖ് അൽ സെയ്ദ് ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ മണൽ മരുഭൂമിയിൽ നടക്കുന്ന ഫെസ്റ്റിവൽ സന്ദർശകരെ വേറിട്ട ഒരു ലോകത്തേക്ക് കൊണ്ടുപോകുമെന്ന് സംഘാടകർ അറിയിച്ചു. സർക്കാർ ഏജൻസികളുടെയും സ്വകാര്യ മേഖലയുടെയും സഹകരണത്തോടെ നടത്തുന്ന ഫെസ്റ്റ് അടുത്ത എട്ടുമാസംവരെ നീളും. തുംറൈത്ത് വിലായത്തിലെ അൽ-ഷാസർ ഏരിയയിലെ അൽ-ഖാദിഫിലാണ് പരിപാടികൾ നടക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിക്കുന്ന പരിപാടി മരുഭൂമിയിലെ ജീവിതശൈലിയും സംസ്കാരവും സഞ്ചാരികൾക്ക് അടുത്തറിയാനുള്ള അവസരമായിട്ടാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. പാരാഗ്ലൈഡിങ്, സാൻഡ് ബോർഡിങ്, ഒട്ടക-കുതിര സവാരി, ബൈക്ക് റേസിങ്, മറ്റ് സാഹസിക ഇനങ്ങളും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.
ആഭ്യന്തര വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ ശൈത്യകാല വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമാണ് ഫെസ്റ്റിവലിെൻറ ആദ്യ പതിപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് ദോഫാർ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം ഡയറക്ടർ ജനറൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.