മസ്കത്ത്: തലസ്ഥാന നഗരിയിൽ താപനില 16 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡിസംബർ 30 മുതൽ സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ തണുത്ത കാലാവസ്ഥയായിരിക്കുമെന്നും അധികൃതർ അറിയിച്ചു. കാറ്റ് സജീവാമാകാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. കാലാവസ്ഥയിലെ മാറ്റം ദൃശ്യപരത കുറയാനും കാരണമാകും. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ജബൽ ഷംസ് പോലുള്ള പർവതപ്രദേശങ്ങളിൽ താപനില ഏകദേശം 1.5 ഡിഗ്രി സെൽഷ്യസായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമുദ്ര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. അതേസമയം മസ്‌കത്ത് ഗവർണറേറ്റിലെ ചിലയിടങ്ങളിൽ നേരിയ മഴ അനുഭവപ്പെട്ടു. ആമിറാത്ത്, സീബ്, റൂവി എം.ബി.ഡി പ്രദേശങ്ങളിലാണ് മഴയെത്തിയത്. മുസന്ദം, വടക്ക്-തെക്ക് ബാത്തിന, ബുറൈമി, ദാഹിറ, മസ്‌കത്ത് ഗവർണറേറ്റുകളിലും അറേബ്യൻ കടൽത്തീരങ്ങളുടെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.
ശൈത്യകാലമെത്തിയതോടെ ഒമാനിലുടനീളം സുഖകരമായ കാലാവസ്ഥയാണ്. ജംബൽ ഷംസ്, ജബൽ അഖ്ദർ പോലുള്ള പ്രദേശങ്ങളിലേക്ക് യാത്ര തിരിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. ഒമാനിലെ പർവത മേഖലകളിൽ ശൈത്യകാല ക്യാമ്പിങ്ങുകളും സജീവമാണ്. അതേസമയം ഒമാനിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് സജീവമാകുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
Summary: Oman experiences colder weather; Muscat to see temperatures dip to 16°C
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.