റോ​മി​ൽ ന​ട​ന്ന സം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ ഫോ​​ട്ടോ പ്ര​ദ​ർ​ശ​നം 

ഇറ്റലിയിലെ ഒമാൻ സാംസ്കാരിക പരിപാടികൾക്ക് സമാപനം

മസ്കത്ത്: സുൽത്താനേറ്റിന്‍റെ സാംസ്കാരിക പെരുമ വിളിച്ചോതി ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ നടന്ന കലാപരിപാടികൾക്ക് സമാപനമായി. സുൽത്താനേറ്റും ലോകരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ആശയവിനിമയം വർധിപ്പിക്കുന്നതിനായി സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കൊളോസിയം ആർക്കിയോളജിക്കൽ പാർക്കിലായിരുന്നു കലാപരിപാടികൾ നടത്തിയിരുന്നത്.

രാജ്യത്തിന്‍റെ സംസ്കാരങ്ങളെ പരിചയപ്പെടുത്തുന്ന വിവിധങ്ങളായ കലാപരിപാടികളായിരുന്നു ഇവിടെ നടന്നത്. ഉദ്ഘാടന ചടങ്ങിൽ ഒമാനി, ഇറ്റാലിയൻ സംഗീതജ്ഞരുടെ സംയുക്ത അവതരണവും നടന്നു. സുൽത്താനേറ്റിന്റെ ചരിത്രവും നാഗരികതയും സംസ്കാരവും അടയാളപ്പെടുത്തുന്ന ഫോട്ടോ പ്രദർശനവും ഒരുക്കിയിരുന്നു. 

Tags:    
News Summary - Closing of Oman Cultural Events in Italy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.