മസ്കത്ത്: ക്രിസ്മസിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിയതോടെ ഒമാൻ ആഘോഷ തിരക്കിലേക്ക് നീങ്ങി. വീടുകളിലും താമസ ഇടങ്ങളിലും ക്രിസ്മസ് നക്ഷത്രങ്ങളും അലങ്കാര വിളക്കുകളും ഉയർന്നതോടെ എങ്ങും ആഘോഷ പ്രതീതി ഉയർന്നു. വ്യാപാര സ്ഥാപനങ്ങളിലും മറ്റും ക്രിസ്മസ് മരങ്ങൾ നേരത്തേ തന്നെ സ്ഥാപിച്ചിരുന്നു. സാഹചര്യങ്ങൾ അനുകൂലമായതോടെ ക്രിസ്മസ് ഉൽപന്നങ്ങൾ വ്യാപകമായി വിപണിയിലിറങ്ങി. വ്യാപാര സ്ഥാപനങ്ങളിലും ഹൈപ്പർമാർക്കറ്റുകളിലും നിരവധി ഇനം നക്ഷത്ര വിളക്കുകളും അലങ്കാര വിളക്കുകളും വിൽപനക്കെത്തിയത് ആഘോഷ പൊലിമ വർധിക്കാൻ കാരണമായി.
ക്രിസ്മസിനോടനുബന്ധിച്ച് ചർച്ചുകളിൽ പ്രത്യേക ഖുർബാനകളും നിരവധി ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ശനിയാഴ്ച രാത്രി മുതൽ പുലർച്ചവരെയുള്ള പരിപാടികളാണ് ചർച്ചുകളിൽ നടക്കുക. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ നാട്ടിൽനിന്നും നിരവധി പ്രമുഖർ എത്തിയിട്ടുണ്ട്. കൂടാതെ, കൂട്ടായ്മകളും സംഘടനകളും ക്രിസ്മസ് ആഘോഷ പരിപാടികളും നടത്തുന്നുണ്ട്. ക്രിസ്മസ് ദിനമായ ഞായറാഴ്ച പ്രവൃത്തി ദിവസമായതിനാൽ ശനിയാഴ്ചയാണ് പലരും പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇൗ വർഷം ക്രിസ്മസ് വിപണി സജീവമായിരുന്നു.
എല്ലാ ക്രിസ്മസ് വിഭവങ്ങളും നേരത്തേ തന്നെ വിപണിയിലെത്തിയിരുന്നു. ക്രിസ്മസ് നക്ഷത്രങ്ങളും വിളക്കുകളും അടക്കമുള്ള എല്ലാ വിഭവങ്ങളും വ്യാപാര സ്ഥാപനങ്ങളിൽ ലഭ്യമായിരുന്നു. ആഘോത്തിന് മികവ് വർധിപ്പിക്കാൻ നിരവധി ഹോട്ടലുകളിൽ ക്രിസ്മസ് ഭക്ഷ്യവിഭവങ്ങളും വിളമ്പുണ്ട്. ചില ഹൈപ്പർമാർക്കറ്റുകളിൽ ‘നസ്രാണി സദ്യ’എന്ന പേരിൽ ക്രിസ്മസ് വിഭവങ്ങളുമായി സദ്യയും ലഭ്യമാവുന്നുണ്ട്.വ്യാപാര സ്ഥാപനങ്ങൾ ക്രിസ്മസ് പ്രമാണിച്ച് ഒാഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വീടുകളിൽ പുൽകുടും മറ്റും ഒരുക്കിയാണ് കുട്ടികൾ ക്രിസ്മസ് ആഘോഷിക്കുന്നത്. ഇവക്ക് വീടുകളിലെ കുട്ടികളാണ് മുൻ കൈയെടുക്കുന്നത്. രക്ഷിതാക്കളുടെ പിന്തുണ കൂടി ഉണ്ടാവുേമ്പാൾ ആഘോഷങ്ങൾക്ക് പൊലിമ വർധിക്കും. ഇവക്കുള്ള വിഭവങ്ങൾ പലരും നാട്ടിൽനിന്നാണ് കൊണ്ടുവരുന്നത്. അലങ്കാര വിളക്കുകളും മറ്റും കാലങ്ങളായി സൂക്ഷിച്ചുവെക്കുന്നവരും നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.