ലോകമെമ്പാടുമുള്ള ക്രൈസ്തവസമൂഹം യേശുക്രിസ്തുവിന്റെ ജനനത്തെ ഒരിക്കൽ കൂടി വരവേറ്റു. യേശുക്രിസ്തുവിന്റെ ജനനം ക്രൈസ്തവർക്ക് സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും അനുഭവമാണ് പകർന്നു നൽകുന്നത്. ഏദൻ തോട്ടത്തിവെച്ച് പാപം മൂലം ദൈവത്തിൽനിന്ന് അകന്നുപോയ മനുഷ്യനെ വിട്ടുകളയാൻ മനസ്സ് തോന്നാതെ അവനെ തേടി അവന്റെ അടുക്കലേക്ക് കടന്നുവന്ന ദിനമാണ് ക്രിസ്മസ്. യേശുവിന്റെ ജനനം മാനവ കുലത്തെ പാപത്തിന്റെ അടിമത്വത്തിൽനിന്നും വീണ്ടെടുത്ത് രക്ഷയുടെ അനുഭവത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കുക എന്നതായിരുന്നു. ആ ദൗത്യം ക്രിസ്തു ഭംഗിയായി നിറവേറ്റുകയും ചെയ്തു. ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ മനുഷ്യർ ദർശിച്ചത് സ്വർഗം വിട്ടു ഭൂമിയിലേക്ക് ഇറങ്ങിവന്ന ദൈവപുത്രനായ യേശുക്രിസ്തുവിനെയാണ്. അവനോട് തുല്യം നാമാകാൻ നമ്മെപ്പോലെ അവനായി തീർന്നു. മനുഷ്യന്റെ വേദനകൾ ഒന്നും ദൈവത്തിന് അന്യമല്ല എന്ന് ഓർമപ്പെടുത്തി ഈ ഭൂമിയിൽ ജനിച്ച് ജീവിച്ച് മരിച്ച് മനുഷ്യനോട് താദാത്മ്യപ്പെട്ടു ദൈവപുത്രന്റെ ജനനം. ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ മിന്നിെത്തളിയുന്നത് അലങ്കരിച്ച വീടുകളും പുൽക്കൂടുകളും ക്രിസ്മസ് ട്രീകളും ആഘോഷങ്ങളും ഒക്കെയാണ്. എന്നാൽ തന്റെ ദൈവത്വം വിട്ട് മനുഷ്യനോട് തുല്യനായി തീർന്ന സ്വയംതാഴ്ത്തപ്പെട്ട ക്രിസ്തുവിനെ നാം മറന്നുപോകുന്നു. ക്രിസ്മസിൽ ക്രിസ്തു മനുഷ്യനോളം താണുവെങ്കിൽ ഈ ക്രിസ്മസിൽ നാം ക്രിസ്തുവോളം താഴുവാൻ തക്കവണ്ണംസ്വർഗം ഭൂമിയിൽ താണിറങ്ങിയ രാവ് ക്രിസ്തുവിന്റെ ജനനം ഈ വർഷം നമുക്കിടയാകട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.