മസ്കത്ത്: ലോകത്തിലെ മുൻനിര ഹലാൽ ക്വിക്ക് സർവിസ് റസ്റ്റാറൻറ് ബ്രാൻഡായ ചിക്കിങ് ഒമാനിൽ ആരംഭിച്ച സമ്മാനപദ്ധതിക്ക് മികച്ച പ്രതികരണം. കൊക്കക്കോളയുമായി ചേർന്ന് ആരംഭിച്ച സ്ക്രാച് ആൻഡ് വിൻ, ലക്കി ഡ്രോ സമ്മാന പദ്ധതി മാർച്ച്, ഏപ്രിൽ മാസങ്ങളിലായാണ് നടക്കുക. ഒമാനിലെ 16 ശാഖകളിലായി നടക്കുന്ന സമ്മാനപദ്ധതിയുടെ ഭാഗമായുള്ള ലക്കി ഡ്രോയിലെ വിജയികൾക്ക് മൂന്നു സുസുക്കി വിറ്റാര കാറുകൾ സമ്മാനമായി നൽകും.
മസ്കത്ത്, സുഹാർ, സലാല മേഖലകൾ തിരിച്ചുള്ള നറുക്കെടുപ്പ് മേയ് മൂന്ന്, പത്ത് തീയതികളിൽ മസ്കത്ത് ഗ്രാൻഡ് മാളിൽ വെച്ചാണ് നടക്കുക. സ്ക്രാച് ആൻഡ് വിന്നിലൂടെ 100 മൊബൈൽ ഫോൺ, ടി ഷർട്ട്, ഡിസ്കൗണ്ട് കൂപ്പൺ എന്നിവയും സമ്മാനമായി നൽകുമെന്ന് ചിക്കിങ് ഒമാൻ ജനറൽ മാനേജർ നബീൽ അൽ മസീദി വാർത്താകുറിപ്പിൽ അറിയിച്ചു. ചിക്കിങ്ങിൽനിന്ന് കോേമ്പാ വിഭവങ്ങൾ വാങ്ങുന്നവർക്കാണ് സമ്മാന പദ്ധതിയിൽ പെങ്കടുക്കുന്നതിനുള്ള കൂപ്പണുകൾ ലഭിക്കുക.
ഒമാനിൽ ആദ്യമായാണ് ഫാസ്റ്റ്ഫുഡ് ബ്രാൻറ് ഇത്തരം സമ്മാനപദ്ധതി നടത്തുന്നതെന്നും നബീൽ പറഞ്ഞു. ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ച ചിക്കിങ് കഴിഞ്ഞ 18 വർഷത്തിനുള്ളിൽ ലണ്ടൻ ഉൾപ്പെടെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. 2025ഒാടെ ആയിരം ഒൗട്ട്ലെറ്റ് എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിെൻറ ഭാഗമായി ഒമാനിലും കൂടുതൽ ഒൗട്ട്ലെറ്റുകൾ ആരംഭിക്കാനുള്ള നടപടികൾ നടന്നുവരുകയാണെന്ന് നബീൽ അൽ മസീദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.