Posted On
date_range Updated On
date_range ഇന്ന് മുതൽ വീണ്ടും മഴക്ക് സാധ്യത
മസ്കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ തിങ്കളാഴ്ച മുതൽ മഴക്ക് സാധ്യതയുണ്ടെന്ന് സിവില് ഏവിയേഷന് അതോറിറ്റി അറിയിച്ചു. അല് വുസ്ത, ദോഫാര് ഗവര്ണറേറ്റുകളിലും അല് ഹജര് പര്വതനിരകളിലും മഴ ലഭിച്ചേക്കും.
ചിലയിടങ്ങളില് ഇടിമിന്നലോടു കൂടിയ മഴയാകും ഉണ്ടാകുക. അന്തരീക്ഷം മേഘാവൃതമായിരിക്കും. ചൊവ്വാഴ്ച വരെ ഈ മേഖലയില് സമാന കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ആഴ്ചയില് വടക്കന് ഗവർണറേറ്റുകളിൽ കനത്ത മഴ പെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.