മസ്കത്ത്: രാജ്യത്ത് ബുധനാഴ്ചയും ഉയർന്ന ചൂടിന് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ചയും നല്ല ചൂട് അനുഭവപ്പെട്ടിരുന്നു. ഒമാൻ കടലിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ബുധനാഴ്ച പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസുവരെ എത്താൻ സാധ്യതയുണ്ട്. അതേസമയം, അടുത്ത രണ്ട് ദിവസങ്ങളിൽ താപനിലയിൽ പ്രകടമായ മാറ്റം വരും. വ്യാഴാഴ്ച 38ഉം വെള്ളിയാഴ്ച 35 ഡിഗ്രി സെൽഷ്യസും ആയി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
ഹജർ മലനിരകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ താപനില 44 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. മരുഭൂപ്രദേശങ്ങളിൽ രാത്രി ഉൾപ്പെടെ 40കളുടെ മധ്യത്തിൽ താപനില തുടരും. അറബിക്കടലിന് ചുറ്റുമുള്ള പ്രദേശങ്ങൾ താരതമ്യേന തണുപ്പായിരിക്കും. പകൽ സമയത്ത് 38 ഡിഗ്രി സെൽഷ്യസും രാത്രിയിൽ 28 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.