മസ്കത്ത് കെ.എം.സി.സി അൽ ഖുവൈർ ഏരിയ കമ്മിറ്റി
നേതൃത്വത്തിൽ നടന്ന സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണം
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി അൽ ഖുവൈർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണം സംഘടിപ്പിച്ചു. അൽ ഖുവൈറിലെ റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി അബ്ദുൽ കരീം പേരാമ്പ്ര അധ്യക്ഷതവഹിച്ചു.
പ്രസിഡന്റ് ബി.എം. ഷാഫി കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. മസ്കത്ത് കെ.എം.സി.സി മത്ര ഏരിയ ജനറൽ സെക്രട്ടറി റാഷിദ് പൊന്നാനി സി.എച്ച്. അനുസ്മരണ പ്രഭാഷണം നടത്തി. മുബാറക്ക് വാഫി പ്രാർഥനക്ക് നേതൃത്വം നൽകി. ഉമർ വാഫി, ഫിറോസ് എ.പി, ലത്തീഫ് പുറക്കാട്, ഗഫൂർ ഹുദവി എന്നിവർ സംസാരിച്ചു.
മത്ര കമ്മിറ്റി സംഘടിപ്പിച്ച സീതി സാഹിബ് പുനർ വായന പ്രബന്ധ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ മുബാറക് വാഫിക്കുള്ള ഉപഹാരം റാഷിദ് പൊന്നാനി കൈമാറി. അൽഖുവൈർ കമ്മിറ്റി ഭാരവാഹികളായ സമദ് മച്ചിയത്ത്, റിയാസ് എൻ. തൃക്കരിപൂർ, ഹാഷിം പാറാട്, ഹാഷിം വയനാട്, ശറഫുദ്ദീൻ പുത്തനത്താണി തുടങ്ങിയവർ പങ്കെടുത്തു. വിങ് ചെയർമാൻ അൻവർ സാദത്ത് സ്വാഗതവും കൺവീനർ അസീസ് കെ.വി തളിപ്പറമ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.