ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക്

ഒമാൻ സെൻട്രൽ ബാങ്ക് റിപോ റേറ്റ് ഉയർത്തി

മസ്കത്ത്: പ്രാദേശിക ബാങ്കുകൾക്കുള്ള റിപോ റേറ്റ് 75 ബേസിക് പോയൻറ് മുതൽ മൂന്നു ശതമാനം വരെ വർധിപ്പിക്കാൻ ഒമാൻ സെൻട്രൽ ബാങ്ക് തീരുമാനിച്ചു. അമേരിക്കൻ ഫെഡറൽ റിസർവ് അടുത്തിടെ റിപോ റേറ്റ് വർധിപ്പിക്കാൻ തീരുമാനിച്ചതിന്‍റെ ചുവടുപിടിച്ചാണ് ഒമാൻ സെൻട്രൽ ബാങ്കും റിപോ റേറ്റ് വർധിപ്പിച്ചത്. അമേരിക്കയിൽ പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ പലിശനിരക്ക് വർധിപ്പിക്കാൻ യു.എസ് ഫെഡറൽ റിസർവ് ബാങ്ക് തീരുമാനിച്ചിരുന്നു. ഒരു വർഷംകൊണ്ട് അമേരിക്കയിൽ പണപ്പെരുപ്പം ഒമ്പത് ശതമാനമാണ് വർധിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ റിപോ റേറ്റ് 75 ബേസിക് പോയൻറ് ഉയർത്താനാണ് ഫെഡറൽ റിസർവ് തീരുമാനിച്ചത്. 2.25 മുതൽ 2.50 വരെ ശതമാനമാണിത്.

ഒമാനി റിയാലിനും അമേരിക്കൻ ഡോളറിനും സ്ഥിരമായ എക്സ്ചേഞ്ച് നിരക്കാണുള്ളത്. ഈ നയം ഒമാന്‍റെ സാമ്പത്തിക വ്യവസ്ഥക്ക് ഏറെ യോജിച്ചതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം ഒമാന് ഈ നയംകൊണ്ട് നിരവധി പ്രയോജനങ്ങളും ഉണ്ട്. ഒമാനി റിയാലിന്‍റെ സ്ഥിരത ഉറപ്പുവരുത്തുക, ഒമാനിൽനിന്ന് മൂലധനം പുറത്തേക്കുപോകുന്നത് കുറക്കുക, വിനിമയ വിഷയത്തിൽ നിക്ഷേപകർക്കുള്ള ആശങ്കകൾ ഒഴിവാക്കി നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുക തുടങ്ങിയ നിരവധി മെച്ചമാണ് ഒമാനി റിയാലും അമേരിക്കൻ ഡോളറും തമ്മിൽ നിലനിൽക്കുന്ന ഈ നയനിലപാാടിനുള്ളത്.

കോവിഡ്, എണ്ണവില വർധന, റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയ നിരവധി കാരണങ്ങളാൽ ലോകത്തിന്‍റെ മിക്കവാറും രാജ്യങ്ങളും പണപ്പെരുപ്പ ഭീഷണി നേരിടുന്നുണ്ട്. പണപ്പെരുപ്പ ഭീഷണി കുറക്കുന്നതിന്‍റെ ഭാഗമായി ലോകത്തിലെ നിരവധി സെൻട്രൽ ബാങ്കുകൾ റിപോ റേറ്റ് ഉയർത്തിക്കഴിഞ്ഞു. പലിശ നിരക്ക് വർധിക്കുന്നതോടെ ജനങ്ങൾ ചെലവഴിക്കുന്നത് കുറയുകയും നിക്ഷേപിക്കാനുള്ള പ്രവണത വർധിക്കുകയും ചെയ്യും. പലിശ നിരക്ക് വർധിക്കുന്നതോടെ വായ്പകൾ എടുക്കുന്നതും പണം ചെലവഴിക്കുന്നതും കുറയും.

ഇത് മാർക്കറ്റിൽ പണത്തിന്‍റെ ഒഴുക്ക് കുറക്കാൻ സഹായിക്കും. പണപ്പെരുപ്പ ഭീഷണി നേരിടുന്ന നിരവധി രാജ്യങ്ങൾ പലിശനിരക്ക് വർധിപ്പിക്കാൻ ഇനിയും സാധ്യതയുണ്ട്. ഓരോ രാജ്യത്തെയും സെൻട്രൽ ബാങ്ക് അതത് രാജ്യങ്ങളിലെ വാണിജ്യ ബാങ്കുകൾക്ക് ഹ്രസ്വകാലത്തേക്ക് നൽകുന്ന പണം ഇടപാടിന് ഏർപ്പെടുത്തുന്ന നിരക്കാണ് റിപോ റേറ്റ്. 

Tags:    
News Summary - Central Bank of Oman hiked repo rate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.