സി.ബി.എസ്.ഇ ദേശീയ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ സ്കൂൾ വാദി
കബീർ ടീം
മസ്കത്ത്: സി.ബി.എസ്.ഇ ദേശീയ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ സ്കൂൾ വാദി കബീർ. വാരാണസിയിലെ ചന്ദൗളിയിൽ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനവുമായി വെങ്കലം നേടിയാണ് അണ്ടർ17 പെൺകുട്ടികളുടെ ടീം സ്കൂളിന് അഭിമാനമായത്.
നേരത്തെ ഒമാനിൽ നടന്ന ക്ലസ്റ്റർ ടൂർണമെന്റിൽ ടീം സ്വർണമണിഞ്ഞിരുന്നു. ഒമാനെ പ്രതിനിധാനം ചെയ്ത് ഫൈനൽ റൗണ്ടിൽ മത്സരിച്ച ടീം കായിക ഇനത്തിൽ ജി.സി.സി രാജ്യങ്ങളിൽനിന്ന് മെഡൽ നേടുന്ന ആദ്യ ടീമെന്ന നേട്ടവും സ്വന്തമാക്കി. പരിശീലകനായ സിഫാസിന്റെ കീഴിലായിരുന്നു ടീം വിജയം കൊയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.