ബഹ്ലയിൽ അശ്രദ്ധമായി വാഹനമോടിക്കുന്നതിന്റെ വിഡിയോ ദൃശ്യം
മസ്കത്ത്: ബഹ്ലയിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് ബൈക്ക് യാത്രികനെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് ഇയാളെ പിടികൂടിയത്. ട്രാഫിക് മാനദണ്ഡങ്ങൾ അവഗണിച്ച് മറ്റ് വാഹനയാത്രക്കാരെ അപകടത്തിലാക്കുക, റോഡുകളിലെ അശ്രദ്ധമായ പെരുമാറ്റത്തിലൂടെ ശാന്തത തകർക്കുക തുടങ്ങി നിരവധി നിയമലംഘനങ്ങളാണ് ഇയാൾ ചെയ്തിരുന്നത്. ബന്ധപ്പെട്ട അധികാരികളെ ഏകോപിപ്പിച്ച് നിയമ നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.