മസ്കത്ത്: വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് ഒമാനിലെ ഇൻഷുറൻസ് കമ്പനികൾ ഈ വർഷത്തെ രണ്ടാംപാദത്തിൽ നൽകിയ മൊത്തം നഷ്ടപരിഹാരം 50 ലക്ഷത്തിലധികം റിയാൽ. ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (സി.എം.എ) പ്രസിദ്ധീകരിച്ച കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. സി.എം.എ കണക്കുപ്രകാരം ആകെ 19,335 അപകടങ്ങളാണ് നടന്നത്.
ഇതിൽ 15,526 ചെറുതും 3809 ഗുരുതരമായ അപകടങ്ങളും ഉൾപ്പെടും. നഷ്ടപരിഹാരത്തിനായുള്ള മൊത്തം ക്ലെയിമുകളുടെ എണ്ണം 22,433 ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ചെറിയ അപകടങ്ങൾക്ക് 16,219 ക്ലെയിമുകളും 2934 ക്ലെയിമുകൾ ഗുരുതരമായ അപകടങ്ങൾക്കും ഉണ്ടായി (മെറ്റീരിയൽ കേടുപാടുകൾ). ഗുരുതരമായ പരിക്കുകളും ചികിത്സച്ചെലവിനുമായി 3197 ക്ലെയിമുകൾ, ഗുരുതരമായ അപകടങ്ങൾക്ക് (മരണങ്ങൾ) 83 ക്ലെയിമുകളും നടന്നതായി റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.