മസ്കത്ത്: അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒട്ടകങ്ങൾ മുഖേനയുള്ള വാഹനാപകടങ്ങൾ കുറക്കുക ലക്ഷ്യമിട്ട് അൽ സിനൈ വിലായത്തിലെ ഒട്ടക ഉടമകൾക്കിടയിൽ ഗതാഗത ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ട്രാഫിക് സേഫ്റ്റി കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ രാത്രികാലങ്ങളിൽ ഒട്ടകങ്ങളെ ഇടിച്ചുള്ള അപകടങ്ങൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് ഒട്ടകങ്ങളുടെ കഴുത്തിലും കാലുകളിലുമെല്ലാം തിളങ്ങുന്ന ലൈറ്റുകൾ പിടിപ്പിച്ചു.
അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒട്ടകങ്ങൾ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടങ്ങൾക്ക് കാരണമായത് കണക്കിലെടുത്ത് ട്രാഫിക് സേഫ്റ്റി കമ്മിറ്റി ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടികൾ നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.