മസ്കത്ത്: പൈതൃക-ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന എട്ടാമത് മസ്കത്ത് ഈറ്റ് ഭക്ഷ്യമേളക്ക് മസ്കത്തിലെ സീബിൽ തുടക്കമായി.
ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ സെന്ററിൽ നടക്കുന്ന മേള വെള്ളി, ശനി ദിവസങ്ങളിലും തുടരും. രണ്ടാമത്തെ ഘട്ടം ഡിസംബർ 11 മുതൽ 13 വരെ നടക്കും. ഒമാന്റെ സമൃദ്ധമായ സാംസ്കാരികവും പൈതൃകവുമായ വിഭവസമൃദ്ധമായ ഭക്ഷണവും വിനോദപരിപാടികളും പ്രദർശിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
വിനോദപരിപാടികളും നാടൻകലാ അവതരണങ്ങളും ഒപ്പം ഭക്ഷണവിഭവങ്ങൾക്കായി വിവിധ സ്റ്റോളുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭക്ഷണം, വിനോദം, പ്രാദേശിക ഉൽപന്നങ്ങൾ എന്നീ മേഖലകളിലെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും പിന്തുണ നൽകുന്നതാണ് മേളയുടെ പ്രത്യേയെന്ന് പൈതൃക-ടൂറിസം മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.