ജി ഗോൾഡ് ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ ഒമാനിലെ അഞ്ചാമത് ഷോറൂം സലാലയിൽ ദോഫാർ കമേഴ്സ്യൽ രജിസ്റ്ററി ഡയറക്ടർ മുബാറക് സയീദ് അൽ ഷഹരി ഉദ്ഘാടനം ചെയ്യുന്നു
സലാല: ജി ഗോൾഡ് ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ ഒമാനിലെ അഞ്ചാമത് ഷോറൂം സലാലയിൽ പ്രവർത്തനമാരംഭിച്ചു. ദോഫാർ കൊമേഴ്സ്യൽ രജിസ്റ്ററി ഡയറക്ടർ മുബാറക് സയീദ് അൽ ഷഹരി ഉദ്ഘാടനം നിർവഹിച്ചു.
ഒമാനിലെ അഞ്ചാമത്തെയും സലാലയിലെ രണ്ടാമത്തെയും ഷോറൂമാണ് പ്രവർത്തനമാരംഭിച്ചത്. നഗരഹൃദയത്തിൽ അൽ സലാം സ്ട്രീറ്റിൽ സെന്റർ സിഗ്നലിന് സമീപമായാണ് പുതിയ ഷോറും. ഉദ്ഘാടന ചടങ്ങിൽ മാനേജിങ് ഡയറക്ടർ പി.കെ. അബ്ദുറസാഖ്, ഡയറക്ടർമാരായ ഒ. അബ്ദുൽ ഗഫൂർ, റിഫ റസാഖ് എന്നിവരും സംബന്ധിച്ചു. ആദ്യ വിൽപന, അബ്ദുൽ ഹമീദ് ഫൈസിക്ക് നൽകി ഡയറക്ടർ ഒ. അബ്ദുൽ ഗഫൂർ നിർവഹിച്ചു.
ഇന്ത്യ, യു.എ.ഇ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ജി ഗോൾഡിന് ഒമാനിൽ മസ്കത്തിലെ റൂവി, മൊബേല, സലാലയിലെ സാദ എന്നിവിടങ്ങളിലാണ് ബ്രാഞ്ചുകൾ ഉള്ളത്. നവീനമായ സിൽവർ ആഭരണങ്ങളുടെ ലോഞ്ചിങ്ങും ഇതോടൊപ്പം നടന്നു. മുതിർന്ന പ്രവാസി വനിതയായ ആമിന ഹാരിസ് ഉദ്ഘാടനം നിർവഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നാല് ഗ്രാമിന് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് 700 ബൈസ മാത്രമാണ് മേക്കിങ് ചാർജെന്നും ഡയമണ്ട് ആഭരണങ്ങൾക്ക് 60 ശതമാനം നിരക്കിളവുമുണ്ടെന്നും മാനേജ്മെന്റ് അറിയിച്ചു. തെരഞ്ഞെടുത്ത ഒരു പ്രവാസിക്ക് നക്ലസ് സൗജന്യമായി നൽകി. ഉദ്ഘാടനചടങ്ങിൽ സലാലയിലെ പൗര പ്രമുഖരും കമ്യൂണിറ്റി നേതാക്കളും സംബന്ധിച്ചു.
ഡയറക്ടർ മുഹമ്മദ് ഫജർ, ഒമാൻ ജനറൽ മാനേജർ ഷബീർ, മാനേജർമാരായ ജവാദ്, പി.എം. ഫൈസൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.